ഒരു ബീറ്റ്റൂട്ട് സ്റ്റാർട്ടർ കഥ
സുഹൃത്തുക്കൾക്കു ഒപ്പം ഉള്ള Cruise യാത്രയുടെ സുഖം ഒന്ന് വേറെ തന്നെയാണ്. ഞാനും പോയി ഒരു ക്രൂസിൽ "COZUMEL" ഇലിലോട്ടു, അതിപ്പോ എവിടെയാ ചോദിച്ചാൽ Google Map ഇൽ തപ്പേണ്ടി വരും. മെക്സിക്കോ യിൽ എവിടെയോ ആണ് ഈ COZY സ്ഥലം . North America ഇലെ 120 മുസ്ലിം മലയാളീ ഫാമിലീസ് ഉണ്ട് കൂടെ. ഒരു ക്രൂസ് നിറച്ചും തട്ടമിട്ട മലയാളി താത്തമാർ, അതും അമേരിക്കയിൽ.
Cruise പോണതിന്റെ സുമാർ ഒരാഴ്ച മുന്നേ നമ്മുടെ പ്രിയങ്കരിയായ ഭാര്യ പറഞ്ഞു. ഇക്കാ , ഇക്കാക്ക് നല്ല മുട്ടൻ പണി വരുന്നുണ്ട്. ക്രൂസിന് ഫോർമൽ ഡ്രസ്സ് വേണം. Coat ഉം Suit ഉം ഉണ്ടേലെ പോകാനൊക്കു. ഞാൻ പറഞ്ഞു, ഫോട്ടോ ഷൂട്ടിങ്ങിനൊന്നും എന്നെ കിട്ടില്ല. ഞാൻ ഫുഡ് കഴിക്കാനും relax ചെയ്യാനും മാത്രം ആണ് പോണത്. അത് പിന്നെ എനിക്കറിഞ്ഞൂടെ എന്നായി അവൾ. അതല്ലേ പ്രശ്നം ഒരു ദിവസം "Formal Dinner" ഉണ്ട് ഒരു restaurant ഇൽ അന്ന് ജന്റിൽമാൻ ഡ്രസ്സ് ഒക്കെ ഇട്ടു വേണം പോയി തിന്നാൻ. ഇങ്ങക്ക് വേണേൽ പോയി ഒരു Suit വാങ്ങിക്കോളി. അതും പോരാണ്ടു ഇങ്ങളെ കേറ്റിയില്ലെങ്കിലും ഞാൻ കേറുo എന്ന നമ്പറും. പിന്നെ നിങ്ങൾക്കു SUIT ഇട്ടാൽ ഭയങ്കര ലുക്ക് ആണെന്നായി. കളിയാക്കിയതാണോ, ഏയ് ആയിരിക്കില്ല, ലുക്ക് ഒക്കെ ഉണ്ട്. ഫുഡ് കിട്ടാൻ എന്ത് ത്യാഗത്തിനും നമ്മൾ റെഡി. പക്ഷെ, Coat ഉം Suit ഉം കുറച്ചു ഓവർ അല്ലെ, പിന്നെ അതിനും ഡോളർ തന്നെ കൊടുക്കണം. വിഷമിച്ചു തളർന്നിരുന്നു പോയി. ഈ വൃത്തി കേട്ട ആചാരം കൊണ്ട് വന്ന എല്ലാ സായിപ്പന്മാരെയും പഴിച്ചു. ഓഫീസിലും ബാക്കി എല്ലാടത്തും ബെർമുഡ ഇട്ടോണ്ട് നടക്കും റെസ്റ്റാറ്റാന്റിൽ എത്തിയാൽ ഒരു ഒടുക്കത്തെ ഫോർമൽ ഡ്രസ്സ്. എങ്ങിനെ തിന്നുന്നു ആവോ.
"Royal Caribbean" ക്രൂസിന്റെ All in All ആയ Becker കനോട് പറഞ്ഞു ക്യാൻസൽ ചെയ്താലൊന്നു വരെ അആലോചിച്ചു. ക്രൂസിൽ മോളുടെ ഡാൻസ് പ്രോഗ്രാം ഉണ്ട്. മോളുടെ വായീന്നും കേൾക്കേണ്ടി വരും. "You can stay here, but i am going no matter what ". അവളെ പറഞ്ഞിട്ടും കാര്യമില്ല ഒരു കൊല്ലം ആയി ക്രൂസിന്റെ പേരും പറഞ്ഞു എല്ലാം ബ്ലോക്ക് ആണ്. രണ്ടു ദിവസത്തെ ഉറക്കമില്ലായ്മക്കു ശേഷം Becker ക്കാടെ വക THANKS GIVING DISCOUNT ഇന്റെ അന്നൗൺസ്‌മെന്റ് വന്നു. Suit നിര്ബന്ധമില്ല formal shirts and pants മതി. ഹാവൂ രക്ഷപ്പെട്ടു. പക്ഷെ ഒരു Problem ഉണ്ട് ക്രൂസിൽ iron box ഇല്ല. എല്ലാം iron ചെയ്തു കൊണ്ട് പോകേണ്ടി വരും. ഭാര്യക്ക് നല്ല പണിയുണ്ട്. പാക്കിങ്ങും, എല്ലാം ആയി. ഓഫീസിലെ പണി തന്നെ കഷ്ടിച്ചു ചെയ്യുന്ന എനിക്ക് പണ്ടേ "Extra Curricular " പണിയിലൊന്നും താല്പര്യമില്ല. ഇസ്തിരി ഇടുന്നതു എന്റെ അന്തസ്സിനു തടസ്സമായത് കൊണ്ട് ഓടി Macy's ഇൽ പോയി മൂന്നു ജോഡി പാന്റ്സും ഷർട്ട്സഉം വാങ്ങി. വലിയ ചുളിവൊന്നും ഇല്ല, കാര്യം നടക്കും. നിങ്ങളെ സമ്മതിക്കണം എന്ന് ഭാര്യ.
ഇരുപത്തി നാല് മണിക്കൂറും ഫ്രീ ആയി കിട്ടുന്ന തീറ്റ തന്നെയാണ് മെയിൻ അട്ട്രാക്ഷൻ. രാവിലെ ഒരു ഒന്നന്നര ബ്രേക്ക് ഫാസ്റ്റ്, 12 pm lunch, 4 pm Tea with Deserts, Cakes and snacks, 6 pm dinner, late night tea juice etc. Room service. എല്ലാ രാജ്യക്കാരുടെയും അഭിരുചിക്കനുസരിച്ചുള്ള വിഭവങൾ ഉണ്ട്. എല്ലാം ഹലാൽ ആണ്. ചുരുക്കി പറഞ്ഞാൽ ഫുൾ ടൈം തീറ്റ. നമ്മളെ അങ്ങട്ട് സുഖിപ്പിച്ചു കൊല്ലും. ഒരു ടെൻഷനും വേണ്ട തിന്നാൽ മാത്രം മതി ഏതു തിന്നണം എന്ന് മാത്രം ആണ് എന്നും ഉള്ള കൺഫ്യൂഷൻ.
അങിനെ Formal Dining ഇന്റെ ദിവസം എത്തി. അത് സ്ഥിരം ഫുഡ് കിട്ടുന്ന "Buffet Caffe " ഇൽ അല്ല. വേറെ ഒരു സ്പെഷ്യൽ റെസ്റ്റാറ്റാന്റിൽ ആണ്. ക്രൂസിൽ വെച്ച് പരിചയപ്പെട്ടു സുഹൃത്തായ ഒരു Dileen ഉം ഫാമിലിയും കൂടെയുണ്ട്. ഞങ്ങൾ രാവിലെ പോയി സീറ്റ് റിസേർവ് ചെയ്തു. തിന്നുന്നത് നമ്മളൊക്കെയാണേലും Dinner Time സായിപ്പിന്റെയാ 5 :45 P M ആണ് Dinner time. 6 15 ഇന് ശേഷം ആരെയും കേറ്റി വിടില്ലാന്നു പറഞ്ഞു .
ഉച്ചക്ക് നമ്മുടെ മാപ്പിളമാരുടെ വക സ്റ്റേജ് പ്രോഗ്രാം എല്ലാം കഴിഞ്ഞപ്പോൾ ചായ കുടിക്കാൻ തോന്നി. കുറച്ചു Deserts ഉം snack ഉം അടിച്ചു കേറ്റി. ഈ ഇടയായിട്ടു തീറ്റ കൂടുന്നുണ്ടോന്നൊരു സംശയം. എല്ലാം തോന്നലാണ്. വയറിൽ സ്ഥലം ഇല്ല എന്നാലും ഡിന്നർ ആകുമ്പോൾ ശരിയായി കോളും എന്ന് വിചാരിച്ചിരിക്കുമ്പോൾ ദിലീൻ പറഞ്ഞു പുള്ളിടേം വയറു ഫുൾ ആണ്. എന്നാലും 6 pm ആകുമ്പോൾ പോകാം.
TAG എല്ലാം പൊട്ടിച്ചു ഷർട്ടും പാന്റും വലിച്ചു കേറ്റി സുന്ദര കുട്ടപ്പനായി ആദ്യമായി ഓൺ ടൈമിൽ നമ്മൾ " Main Restaurant" il എത്തി. അടി പൊളി SUIT ഇട്ടു Dileen നമ്മളെ കടത്തി വെട്ടിയിരിക്കുന്നു. Concentration മൊത്തം വരാൻ പോണ ഫുഡിൽ ആയതു കൊണ്ട് ഞാൻ അത് ഒട്ടും ഗൗനിച്ചില്ല. അല്ലേൽ ഞാൻ ടേബിൾ മാറി ഇരുന്നേനെ. റൂം നമ്പർ ഉറപ്പു വരുത്തിയതിനു ശേഷം അവർ നമ്മളെ ആനയിച്ചു ഒരു ടേബിളിൽ കൊണ്ട് പോയി ഇരുത്തി. ഇരുട്ടത്തിരുത്തി ചോറ് കൊടുക്ക എന്ന് പണ്ട് ഉമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. അത് എന്താന്ന് ഇപ്പോഴാ മനസ്സിലായെ. മൊത്തം "candle light" ആണ്. ഇരുട്ടത്തിരിക്കാൻ വേണ്ടി എന്തിനാണാവോ കോട്ടും suit ഉം, ആര് കാണാൻ. Suitവാങ്ങിയ എല്ലാ വിഡ്ഢികളെയും ഓർത്തു ഞാൻ ചിരിച്ചു. എന്തായാലും നല്ല ജാഡ ഒക്കെ ഉണ്ട് restaurant ഇൽ
വെയ്റ്റർ വന്നു കുശലം ചോദിച്ചു, MENU കൊണ്ട് വന്നു. ഏതു മെനുവിലുള്ളതും തിന്നാതിരിക്കാനുള്ള അപാര കഴിവുള്ള എന്റെ 4 വയസ്സുള്ള മോൻ ഒരു മെനു പിടിച്ചു വെച്ച് വായിക്കാൻ തുടങ്ങി. Main course എല്ലാരുടേം Decide ചെയ്തു. ഹെവി ആണ് "at least on paper". Appetizers എന്താ ചെയ്യാ എന്ന് എല്ലാരോടും ചോദിച്ചു. അവനു ഒരു സൂപ്പ് വേണം എന്നായി ഭാര്യാ, അതെങ്കിലും കുടിച്ചാൽ ഭാഗ്യം. പിന്നെ രണ്ടു "Salad " ഉം, പെണ്ണുങ്ങൾക്ക്. Starters ലിസ്റ്റിൽ shrimp ഉണ്ട് അത് എത്ര പീസ് ഉണ്ട് എന്ന് ചോദിച്ചപ്പോൾ 4 small piece. അത് ശരിയാവില്ല എന്ന് ഞങ്ങക്ക് ബോധ്യമായി. നല്ലതൊന്നും കണ്ടില്ല.
അപ്പോഴാണ് ഒരു "Menu item" എന്റെ കണ്ണിൽ ഉടക്കിയത്. കള്ളൻ, ഒളിച്ചിരിക്കാരുന്നു. "Organic Roasted Beets", "വൗ" വായിന്നു വെള്ളം വന്നു. എന്റെ ഭാര്യയുടെ ഏറ്റവും ഇഷ്ടമുള്ള വാക്കു ടൈറ്റിലിൽ തന്നെയുണ്ട്, "Organic". കാര്യം ഞാൻ ഒരു "Pure non vegetarian" ആണേലും ബീറ്റ്റൂട്ട് ഉപ്പേരി എനിക്കിഷ്ടാ. ഇവിടുത്തെ വെജിറ്റേറിയൻ ഡിഷും ട്രൈ ചെയ്യണം എന്നുറക്കെ പ്രഖ്യാപിച്ചു കൊണ്ട് മൂന്നു പ്ലേറ്റ് ഓർഡർ ചെയ്യാൻ ഞാൻ ഐക്യ കണ്ടേനെ തീരുമാനിച്ചു.
" A LEADER SHOULD SHOW THE WAY". പെണ്ണുങ്ങൾ പതിവ് പോലെ കത്തിയിൽ ആയതിനാൽ ആരും എതിർപ്പ് രേഖപ്പെടുത്തിയില്ല. ശൂന്യാകാശത്തിൽ വിട്ടാലും അവർക്കു സംസാരിക്കാൻ ടോപ്പിക്ക് കാണും.
ഭാര്യമാർ "Rest room" ഇൽ പോയപ്പോൾ Waiter വന്നു ഓർഡർ എടുക്കാൻ. ആ ചുമതല Dileen ഏറ്റെടുത്തു. നമ്മുടെ ഓർഡർ എല്ലാം ഓക്കേ ആണ്. പക്ഷെ Starters ഇൽ മാത്രം വെയ്റ്റർ സംതൃപ്തനല്ല . എന്താ പ്രശ്നം എന്ന് Dileen ചോദിച്ചപ്പോൾ നമുക്ക് എവിടെയോ കണക്കു തെറ്റിയിരിക്കുന്നു എന്ന് വെയ്റ്റർ. B. Tech. ഡിഗ്രി സർട്ടിഫിക്കറ്റ് ഞാൻ കാണിച്ചു കൊടുത്തേനെ, കണക്കു തെറ്റുവേ അതും നമ്മൾക്കോ. പ്രശ്നം ബീറ്റ്റൂട്ട് ആണ്, മൂന്നെണ്ണം പോരാന്ന് വെയ്റ്റർ, മതി എന്ന് ദിലീൻ. നമ്മൾ ഇപ്പോൾ ഓർഡർ ചെയ്തത് തന്നെ ധാരാളം ആണ് എന്ന് dileen എന്റടുത്തു പറഞ്ഞു, ആർക്കും വിശപ്പില്ല. ഇതെല്ലം ആര് തിന്നു തീർക്കും. എന്നെ insult ചെയ്തത് ഞാൻ സഹിച്ചു. "Never judge a book by its cover". പക്ഷെ ഞാൻ തല കുലുക്കി സമ്മതിച്ചു.
വെയ്റ്റർ വിട്ടു തരുന്ന ലക്ഷണം ഇല്ല. നിങ്ങൾ 7 പേരില്ലേ എന്നായി കുട്ടികൾ എന്താ ഓർഡർ ചെയ്തേ എന്നായി, പെണ്ണുങ്ങൾ എന്താ ഓർഡർ ചെയ്തേ എന്നായി പിന്നെ. പുള്ളിക്ക് കണക്കു മാച്ച് ആകുന്നില്ല. ഒന്ന് കൂടെ ഓർത്തപ്പോൾ ശരിയാണ് എഞ്ചിനീയറിംഗ് പഠിക്കുമ്പോൾ കണക്കിൽ അത്ര ശ്രദ്ധിച്ചിരുന്നില്ല. ഞാൻ പിന്നെ വെറും കാഴ്ചക്കാരനും കേൾവിക്കാരനും മാത്രമാണ് എന്ന ഭാവത്തിൽ മാറി നിന്നു ദിലീൻ ആണേൽ "Total two salad, two soup and three "KING BEETROOTS" മതി എന്നും പറഞ്ഞിരിപ്പാണ്. രണ്ടു പേരും കണക്കു നിരത്തുന്നുണ്ട്. ഒരാൾ കയ്യിൽ 6 കാണിക്കുമ്പോൾ മറ്റയാൾ 3 കാണിക്കും, പിന്നെ ഇംഗ്ലീഷിൽ i won i won എന്ന് പറയും. എന്നെ കൂട്ടാത്ത കളി എനിക്കിഷ്ടപ്പെട്ടില്ല. അവസാനം ആ എക്സ്ട്രാ ബീറ്ററൂട്ടിന്റെ പൈസ ഞാൻ കൊടുക്കാം എന്ന് മനസില്ലാ മനസ്സോടെ ദിലീൻ നോട് പറയാൻ നിക്കുവാരുന്നു. അപ്പോഴാണ് വെയ്റ്റർ ആ കടും കൈ ചെയ്തത്.
അങേരു പറഞ്ഞു. ഒരു പ്ലേറ്റ് എക്സ്ട്രാ ബീറ്റ്റൂട്ട് അവിടെ കൊണ്ട് വെക്കാം. വേണേൽ കഴിച്ചാൽ മതി. ഞങ്ങൾ കഴിച്ചില്ലെങ്കിൽ പുള്ളി എടുത്തു കളഞ്ഞോളാം എന്ന്. വേണേൽ പുള്ളി അതിന്റെ പൈസ കൊടുക്കാൻ വരെ റെഡി ആണെന്ന് എനിക്ക് തോന്നി. എന്റെ സ്ഥാനത്തു വേറെ ആരായിരുന്നെങ്കിലും എണീറ്റ് നിന്ന് ഒരു 30 dollar ടിപ്പ് കൊടുത്തേനെ പിന്നെ ഒരു സല്യൂട്ടും. തങ്കപ്പെട്ട മനുഷ്യൻ. ഞാൻ, ഞാൻ ആയതു കൊണ്ട് മാത്രം, പുള്ളിയോട് ഓക്കേ പറഞ്ഞു, നേരത്തെ എടുത്തു വെച്ച "Thanks" il നിന്നും ഒരെണ്ണം നേരത്തെ എടുത്തു കൊടുത്തു പുള്ളിയെ യാത്രയാക്കി.
ദിലീനു പിരിമുറുക്കം വിട്ടു മാറിയിട്ടില്ല. അപ്പോഴാണ് ഞാൻ ഒരു കാര്യം ഓർത്തത് ഈ ഡിന്നർ already paid ആണ്. ഞാൻ ദിലീൻ നോട് പറഞ്ഞു എനിക്ക് തോന്നുന്നത് നമ്മൾ ഒരെണ്ണം എക്സ്ട്രാ ഓർഡർ ചെയ്താലും already paid ആണ്. പിന്നെ എന്തിനാ ഇത്ര ടെൻഷൻ അടിക്കുന്നെ എന്ന് ചോദിച്ചു. അസ്ലംക്കാ എന്റെ പ്രശ്നം പൈസ അല്ല, Normal Dinner ടൈം ആയിട്ടില്ല. ആർക്കും വിശപ്പില്ല അത് ബാക്കി ആകും എന്ന് വെച്ചാണ്. വേസ്റ്റ് ആകും. എന്റെ കണ്ണ് നിറഞ്ഞു പോയി. നിങ്ങളെ പരിചയപ്പെടാൻ വളരെ വൈകി പോയി എന്ന് മനസ്സിൽ പറഞ്ഞു. കാരണം, Food ബാക്കി ആകും എന്ന് പറയുന്ന ഒരു സുഹൃത്ത് എനിക്കുണ്ടായിരുന്നില്ല. ഇനി ഞാൻ കൂടെയുണ്ടാകും ഏതു restaurant ഇൽ പോകുമ്പോഴും താങ്കളെയും കൊണ്ടേ പോകു എന്ന് പറഞ്ഞു. പക്ഷെ ദിലീൻ പറയുന്നതിലും കാര്യമുണ്ട് എനിക്കും വിശപ്പുണ്ടായിരുന്നില്ല, മിക്കവാറും ബാക്കി ആകാൻ ചാൻസ് ഉണ്ട്. ഞാൻ ദിലീൻറെ കൈ പിടിച്ചു സമാധാനിപ്പിച്ചു പറഞ്ഞു ടെൻഷൻ അടിക്കേണ്ട ഒക്കെ ശരി ആക്കാം.
രണ്ടു ഫാമിലിയും "REST ROOM" ഇൽ നിന്നും തിരിച്ചു വന്നു. ഞാൻ അവരോടു നിങ്ങൾ നല്ല ഒരു scene മിസ് ചെയ്തു എന്ന് പറഞ്ഞു. പ്രശ്നം അവരുമായി ഡിസ്‌കസ് ചെയ്തു, ഫുഡ് ഓർഡർ ചെയ്തത് കൂടുതൽ ആണ്, പ്രത്യേകിച്ച് roasted beets. സീരിയസ് ആയിട്ടുള്ള പ്രശ്നം വരുമ്പോൾ ഭാര്യമാരുടെ സപ്പോർട്ട് അത്യാവശ്യം ആണ്. ഞങ്ങൾ നാല് പേരും അവിടെ ഇരുന്ന candle ഇന് മുകളിൽ കൈ വെച്ച് സത്യം ചെയ്തു. എന്ത് ത്യാഗം സഹിച്ചായാലും ബീറ്റ്റൂട്ട് roast നമ്മൾ ഫിനിഷ് ചെയ്യും.
കുറച്ചു കഴിഞ്ഞപ്പോൾ എന്റടുത്തു ഒരു പ്ലേറ്റിൽ 4 ചെറിയ RED Cube ഉം 4 WHITE CUBE ഉം കൊണ്ട് വെച്ചു. അവരുടെ "welcome item " ആയിരിക്കണം. ഒരെണ്ണം റെഡ് ഹലുവ പോലെയും മറ്റേതു ഐസ് ക്രീം കട്ട പിടിച്ച പോലെയും, സൈഡിൽ ഒരു ചെറിയ ഇലയും വെച്ചിട്ടുണ്ട്, അത് എന്തിനാണ് എന്ന് ഇപ്പോഴും അറിയില്ല. കടിച്ചു നോക്കിയപ്പോൾ cheese ആണ്, പണ്ടേ താല്പര്യം ഇല്ല. Color മാറ്റി ചുവപ്പു Cube കയ്യിലെടുത്തു Beetroot ഇന്റെ മണം, ഇനിയിപ്പോൾ ബീറ്റ്റൂട്ട് ഹൽവ ആണോ. പടച്ചോനെ ഹൽവ അല്ല. ഇതാണ് നമ്മൾ ഓർഡർ ചെയ്ത "Organic Roasted Beets". എനിക്ക് മാത്രമല്ല 3 പ്ലേറ്റ് വേറെയും ഉണ്ട്. എല്ലാവരുടെ മുഖത്തും നല്ല അന്താളിപ്പുണ്ട്, എന്നാലും ഒത്തു പിടിച്ചാൽ തീർക്കാമെന്നുള്ള മട്ടിലാണ്. ഞാൻ ഒരെണ്ണം എടുത്തു കടിച്ചു നോക്കി. സംഗതി Organic ആണ് തനി നാടൻ, ഇത്രയും പച്ചയായ സാധനം ഞാൻ ജീവിതത്തിൽ കഴിച്ചിട്ടില്ല. ഒരു വേള നിറം വരെ പച്ചയാണോന്നു വരെ തോന്നി പോയി. വീട്ടിൽ പോയിട്ട് വേണം "Roasted " എന്നുള്ള വാക്കിന്റെ അർഥം ഒന്ന് കൂടെ നോക്കാൻ.
എന്റെ മോൾ ചോദിച്ചു, ഉപ്പാ "What are those cubes in your plate?". പാവം കുട്ടി confusion ആയതാണ്, തിന്നാനുള്ളതാന്നു കണ്ടാൽ തോന്നുല്ല. ഞാൻ പറഞ്ഞു, You know Beetroot, ഇത് അതാണ്. It looks so perfectly shaped, എന്നായി അവൾ. Correct ആണ് താജ്മഹലിന്റെ മാർബിൾ പോലും ഇത്ര പെർഫെക്റ്റ് ആയി കട്ട് ചെയ്തിട്ടുണ്ടാവൂല്ല. അതിന്നു കൊടുക്കണം ഒരു 10 mark. How is it ? എന്നായി അടുത്ത ചോദ്യം. എന്ത് മറുപടി കൊടുക്കണം എന്നോർത്ത് ഞാൻ പറഞ്ഞു. "Well, it is organic", എന്ത് കൊണ്ടോ ആ മറുപടിയിൽ അവൾ വീണില്ല. No, I don't want it എന്ന് പറഞ്ഞു.
ഒരു ആംഗിളിൽ നോക്കുമ്പോൾ വെയ്റ്റർ പറഞ്ഞതായിരുന്നു ശരി. പുള്ളി കൈ കൊണ്ട് കാണിച്ചിരുന്നത് 8 ഇന്റെ multiplication table ആയിരുന്നു. 8 * 3 = 24 ചെറിയ cubes നമ്മൾക്ക് തികയില്ലായിരുന്നു. പക്ഷെ അത് തീർക്കാൻ ഞങ്ങൾ കഷ്ടപ്പെട്ടൊ എന്നൊരു സംശയം ബാക്കി നില്കുന്നു. അങ്ങിനെ നോക്കുമ്പോൾ ദിലീൻ പറഞ്ഞതായിരുന്നു കറക്റ്റ്. എന്തായാലും കുറച്ചു cheese ഒഴിച്ച് എല്ലാം ഞാൻ ഫിനിഷ് ചെയ്തു. ഭാര്യമാർ അത് salad ഇൽ ചേർത്ത് അഡ്ജസ്റ്റ് ചെയ്തു തോന്നുണു. ബാക്കി എല്ലാ ഫുഡും ഗംഭീരമായതു കൊണ്ട് ആരും പട്ടിണി കിടന്നില്ല.

എന്തായാലും ഈ കഥയും പറഞ്ഞു പൊട്ടിച്ചിരിച്ചു നമ്മൾ രണ്ടു ഫാമിലിയും ഒരു നല്ല ഓർമ്മയുമായി തിരിച്ചു വന്നു. ഫുഡ് വേസ്റ്റ് ആവാത്തതിലുള്ള സന്തോഷം Dileen റെ മുഖത്തു വളരെ പ്രകടമായിരുന്നു. പിന്നെ നിങ്ങൾക്കെല്ലാർകും വേണ്ടി "Organic roasted beets" ഇന്റെ ഫോട്ടോ സമർപ്പിക്കുന്നു. വളരെ കോംപ്ലിക്കേറ്റഡ് recipe ആയതു കൊണ്ട് അത് ഷെയർ ചെയ്യുന്നില്ല.